
ദക്ഷിണാഫ്രിക്കയില്‍ നിന്നുളള ത്രോബാക്ക് ചിത്രങ്ങളുമായി ഇന്ത്യയുടെ അഭിമാന ക്രിക്കറ്റ് താരം സ്മൃതി മന്ദാന. കേപ്ടൗണിലെ പ്രശസ്തമായ ടേബിള്‍ മൗണ്ടിനരികില് നിന്നും എടുത്ത ചിത്രമാണ് സ്മൃതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
വ്യൂപോയിന്റിലെ റെയിലിങ് പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുളളത്.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മേനാഹരമായ ഒരു കാഴ്ചയാണ് ടേബിള്‍ മൗണ്ടന്‍. മേശയോട് സമാനമായ ആകൃതിയുളള പരന്ന മുകള്‍പ്പരപ്പാണ് പര്വ്വതത്തിന് ആ പേര് കിട്ടാന്‍ കാരണം.






