
ഭക്ഷണം പാകം ചെയ്യുമ്പോള്‍ പലര്‍ക്കും സംഭവിയ്ക്കുന്ന കാര്യമാണ് ഉപ്പ് കൂടുന്നത്. ചീത്ത കോള്‍ക്കാന്‍ പിന്നെന്തു വേണം അല്ലേ? ഉപ്പ് കൂടിയാലും പ്രശ്നം, കുറഞ്ഞാലും പ്രശനം. ആദ്യമായി പാചകം ചെയ്യുന്നവരെയാണ് ഉപ്പ് ഏറ്റവും കൂടുതല്‍ പറ്റിയ്ക്കുന്നത്. കറികളിലാണ് കൂടുന്നതെങ്കില്‍ ഇത് കുറയ്ക്കാന്‍ കുറച്ച് പൊടിക്കൈകള്‍ ഉണ്ട്. ഇവ ഒന്നു പരീക്ഷിച്ചു നോക്കു. വളരെ പെട്ടെന്ന് തന്നെ ഉപ്പ് കുറച്ചെടുക്കാന്‍ സാധിക്കും.അവ ഏതെല്ലാമെന്ന് നോക്കാം.
കറിയില്‍ ഉപ്പ് കൂടിപ്പോയി എന്ന് തോന്നിയാല്‍ ഉരുളക്കിഴങ്ങ് ഉണ്ടെങ്കില്‍ പിന്നെ ആ പേടിയുടെ ആവശ്യമേ ഇല്ല. ഒരു ഉരുള കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ് നെടുകേ മുറിച്ച് കറിയില്‍ ഇടുക. കുറച്ച് സമയം കഴിയുമ്പോള്‍ ഉരുളക്കിഴങ്ങ് എടുത്ത് മാറ്റണം. ഉപ്പ് കുറഞ്ഞിരിക്കുന്നത് കാണാം.
തേങ്ങാപ്പാല്‍ ചേര്‍ത്ത കറിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. അതുപോലെ, തേങ്ങാ പാലിനു വേഗത്തില്‍ ഉപ്പ് കുറച്ച് എടുക്കാനും സാധിയ്ക്കുന്നതാണ്. അതിനാല്‍, തേങ്ങാപ്പാല്‍ ഒഴിച്ചാല്‍ രുചി കൂടും എന്ന് നിങ്ങള്‍ക്ക് തോന്നുന്ന കറികളില്‍ തേങ്ങാപ്പാല്‍ ഒഴിക്കാവുന്നതാണ്.
പിന്നെ പരീക്ഷിയ്ക്കാവുന്ന മറ്റൊരു മാര്‍ഗ്ഗമാണ് തക്കാളി സവാള പേയ്സ്റ്റ്. ഇതിന വേണ്ടി തക്കാളിയും സവാളയും ചേര്‍ത്ത് കുറച്ച് നേരം വഴറ്റിയതിന് ശേഷം മിക്സിയില്‍ നന്നായി അരച്ച് എടുക്കണം. ഇത് കറിയില്‍ ചേര്‍ത്താല്‍ ഉപ്പും കുറയും, ടേസ്റ്റും കൂടും.






