
ഒമ്പത് വയസ് പ്രായമുള്ളപ്പോള്‍ കോറല്‍ സാഞ്ചസ് എന്ന പെണ്‍കുട്ടിയുടെ മുഖത്ത് ആദ്യമായി താടിരോമങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതുകൊണ്ടു തന്നെ ചെറുപ്പ കാലം മുതല്‍ പുറത്തിറങ്ങുമ്പോള്‍ അത് ഷേവ് ചെയ്ത് നീക്കുമായിരുന്നു. ഹിര്‍സുറ്റിസം എന്ന അവസ്ഥയെ തുടര്‍ന്നായിരുന്നു കോറലിന്റെ മുഖത്ത് താടിരോമങ്ങള്‍ വളര്‍ന്നിരുന്നത്. താടിയുടെ പേരില്‍ആ കുഞ്ഞു മനസ് അനുഭവിച്ച പ്രയാസം ചെറുതായിരുന്നില്ല. ഇപ്പോള്‍ അവള്‍ക്ക് 29 ഉണ്ട്. എന്നാല്‍ കോറല്‍ തന്റെ താടിരോമങ്ങള്‍ ഇപ്പോള്‍ ഷേവ് ചെയ്യാറില്ല.
നന്നെ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുമോ എന്ന ഭയം കൊണ്ട് അവള്‍ക്ക് തന്റെ താടിരോമങ്ങള്‍ ഷേവ് ചെയ്ത് നീക്കേണ്ടി വന്നു.താടി രോമങ്ങള്‍ നീക്കം ചെയ്യാതെ പോയാല്‍ മറ്റുള്ളവര്‍ തന്നെ പരിഹസിയ്ക്കുമോ എന്ന ഭയം കോറലിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ മറ്റു കൂട്ടുകാരുമായി അധികം കൂട്ടുകൂടാന്‍ പോയില്ല. കൂട്ടുകാര്‍ ഒറ്റപ്പെടുത്തുമോ എന്ന ഭയത്താല്‍ അവരില്‍ നിന്നും തനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടെന്ന കാര്യം അവള് മറച്ചുവച്ചു.
എന്തിന് നാല് വര്‍ഷത്തോളം പ്രേമിച്ച കാമുകനില്‍ നിന്നു പോലും അവള് അത് മറച്ചുവച്ചു. എന്നാല്‍, 26 -ാമത്തെ വയസില്‍ അവള്‍ക്ക് താമസിക്കാന്‍ ഒരിടമില്ലാത്ത അവസ്ഥ വന്നു. അങ്ങനെ കാറിനകത്തായി താമസം. ആ സമയത്ത് ഷേവ് ചെയ്യുക എന്നത് വളരെ പ്രയാസകരമായിരുന്നു. അന്നാണ് എന്തിനാണ് ഇങ്ങനെ ദിവസവും ഷേവ് ചെയ്യുന്നത്, താടിരോമം വളര്‍ത്തിയാല്‍ പോരേ അവള് ചിന്തിക്കുന്നത്. അങ്ങനെ അവള് ഷേവ് ചെയ്യുന്നത് അവസാനിപ്പിച്ചു.
ഇല്ല്യാസ് ക്ലാര്‍ക്ക് എന്ന 25 -കാരനുമായി നാല് വര്‍ഷമായി അവള് പ്രണയത്തിലാണ്. 'നിനക്ക് താടിരോമം ഉള്ളതൊന്നും എന്നെ ബാധിക്കില്ല. നീ എപ്പോഴും സുന്ദരിയാണ്. നീ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കുക' എന്നായിരുന്നു ഇല്ല്യാസിന് കോറലിനോട് പറയുന്നത്. ഇപ്പോള്‍ തന്റെ താടിയിലും ലുക്കിലും ഹാപ്പിയാണ് കോറല്‍.






