
ട്രെയിലര്‍ ഇറക്കി തരംഗം സൃഷ്ടിച്ചതിന് പിന്നാലെ 'ദ മമ്മി'യുടെ മേക്കിങ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. മമ്മി സീരിസിലെ മറ്റ് ചിത്രങ്ങളേക്കാള്‍ ഹൊററായ ചിത്രം സൂപ്പര്‍ ഹിറ്റാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും.
ട്രെയിലര്‍ പോലെ തന്നെ ഏറെ ആവേശം ജനിപ്പിക്കുന്നതാണ് മേക്കിങ് വീഡിയോയും. വിഎഫ്ക്സ് പോലുള്ള സാങ്കേതിക വിദ്യകളെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. സീനുകള്‍ക്ക് ഒര്‍ജിനാലിറ്റി വേണമെന്നത് അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമാണ്.
ഹൊററും ആക്ഷനും അഡൈ്വഞ്ചറും ഒരു പോലെ സമന്വയിപ്പിച്ച മമ്മിയിലെ നായകന് ടോം ക്രൂയിസ് ആണ്. അലക്സ് കര്ട്ട്സ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജോണ്‍ സ്പൈറ്റ്സാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.






