
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന് 2’ വിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങ് താരങ്ങളാല്‍ പ്രൗഢഗംഭീരമായിരുന്നു. റോയല്‍ ലുക്കിലാണ് എണ്‍പതുകളിലെ തെന്നിന്ത്യന്‍ നായികമാരടക്കം എല്ലാവരും പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ച് സമയത്തും സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നിറഞ്ഞത് 'പിഎസ്1' താരങ്ങളുടെ ചിത്രങ്ങളായിരുന്നു.
മനോഹരവും ആകർഷകവുമായ സൗന്ദര്യം നിറച്ച് ചടങ്ങിലെത്തിയ ഐശ്വര്യറായ് യുടെ റോയല്‍ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ശോഭന, ഐശ്വര്യറായ് ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രസകരമായ ക്യാപ്ഷനും നല്‍കിയിരിക്കുകയാണ്. ചിത്രത്തില്‍ ഇവരുടെ പിറകില്‍ നില്ക്കുന്ന ആളിനെയാണ് ആരാധകര്‍ ആകാംഷയോടെ നോക്കുന്നത്. ‘‘ആരാണ് ഫോട്ടോബോംബ് ചെയ്തത് (ആരാണ് നമ്മുടെ തോളിൽ നോക്കുന്നത് .. എത്ര മനോഹരം! ഞങ്ങളുടെ പുറകിലേക്ക് നോക്കൂ ) മിസ് വേൾഡിനൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.
ഇത്രയും ഗംഭീരമായ ഒരു ഓഡിയോ റിലീസ് ചടങ്ങ്! മിസ്റ്റർ മണിരത്നത്തിനും മുഴുവൻ ടീമിനും PS2 ന് എല്ലാവിധ ആശംസകളും നേരുന്നു..’’ എന്ന് കുറിച്ചാണ് ഐശ്വര്യറായ്ക്കൊപ്പമുള്ള ചിത്രം ശോഭന പങ്കിട്ടത്. ഇവരുടെ പിറകില്‍ ക്യാമറയിലേക്ക് എത്തിനോക്കുന്ന വിക്രമാണ് ചിത്രത്തിലെ താരം.






