
ഭക്ഷണവുമായി ബന്ധപ്പെട്ട പല വീഡിയോകളും സമീഹ മാധ്യമങ്ങളിലും വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകള്ക്ക നിരവധി കാഴ്ച്ചകാരുമുണ്ട്. ഈ അടുത്ത കാലത്തായി പല തരം പരീക്ഷണങ്ങളുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരു വിഭാഗം ഇതിനെ അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം എതിര്‍ക്കാറാണ് പതിവ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അത്ഭുതം സൃഷ്ടിക്കുന്നത് അത്തരത്തിലുള്ള ഒരു സമൂസയുടെ വീഡിയോയാണ്.
ഇത് സാധാ ഒരു സമൂസ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. പക്ഷെ ഈ വൈറല്‍ സമൂസയ്ക്ക് അകത്ത് എന്താണെന്നാണ് പലരുടെയും സംശയം. പൊതുവെ ഭക്ഷണപ്രേമികള്‍ക്ക് ഇത്തരം പരീക്ഷണങ്ങള്‍ അത്ര ഇഷ്ടമുള്ള കാര്യമല്ല എന്നതാണ് സത്യം. ബിരിയാണി ഫില്ലിംഗ് ആയി വച്ചുള്ള ഒരു കിടിലന്‍ സമൂസയാണ്. വീഡിയോ പ്രചരിച്ചത്തോടെ നിരവധി പേര് കമന്റുകലുമായി രംഗത്തെത്തിയിരിക്കുന്നു.
ബിരിയാണി എല്ലാവര്ക്കും ഇഷ്ടമാണ്എങ്കിലും സമൂസയില്‍ ബിരിയാണി നിറച്ചുള്ള ഈ പുതുപുത്തന്‍ പരീക്ഷണത്തിന് എതിര്‍പ്പ് രേഖപ്പെടുത്തുന്നവരും കുറവല്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി മാഗി വച്ചാണ് പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. അതിന് എതിരെ വ്യാപകമായ വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഈ വെറൈറ്റി സമൂസ രുചിച്ചുനോക്കാനായി ആഗ്രഹം പ്രകടിപ്പിക്കുന്നവരും കുറവല്ല. ബിരിയാണിയും സമൂസയും ഒരുപോലെ ഇഷ്ടമുള്ളവര്‍ക്ക് ഈ കോമ്പോയും ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പലരും പറയുന്നുണ്ട്.






