തിരുവനന്തപുരം : സാങ്കേതിക സര്‍വകാലശാലയുടെ താല്കാലികമായി വിസിയായി ഡോ സജി ഗോപിനാഥിനെ നിയമിച്ചു. സര്‍ക്കാര്‍ നല്കിയ പാനലില്‍ നിന്നാണ് ഡിജിറ്റല്‍ സര്‍വകാലശാല വിസിയായിരുന്ന സജി ഗോപനാഥിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമിച്ചത്.നിലവിലെ വിസി സിസ തോമസ് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. സജി ഗോപിനാഥ് ശനിയാഴ്ച ചുമതലയേല്‍ക്കും.
ഏപ്രില്‍ ഒന്നു മുതല്‍ സജി ഗോപിനാഥിനോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മറ്റാര്‍ക്കുമെങ്കിലോ ചുമതല നല്കുന്നതില് വിരോധമില്ലെന്ന് ഗവര്‍ണറുടെ സെക്രട്ടറി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ രാജ്ഭവന് നല്കിയ പട്ടികയില്‍ നിന്നാണ് സാങ്കേതിക സര്‍വകലാശാലയുടെ താല്കാലിക വിസിയായി സജി ഗോപിനാഥിനെ ഗവര്‍ണര്‍ നിയമിക്കുന്നത്.
ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി സജി ഗോപിനാഥിനെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിരാകരിച്ചായിരുന്നു സിസാ തോമസിന് വിസിയുടെ ചുമതല ഗവര്‍ണര്‍ നല്‍കിയത്. തുടര്‍ച്ചയായി കോടതി വിധികള്‍ തിരിച്ചടിയായതോടെയാണ് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഗവര്‍ണര്‍ അവസാനിപ്പിച്ചത്. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല താല്കാലിക വിസിയായി സിസാ തോമസിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് നിയമിച്ചത്.






