വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങിയ 'വിടുതലൈ'ക്ക് വന്‍ സ്വീകര്യതയാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് നിധി പുലര്‍ത്തുന്നുവെന്ന പ്രതികരണമാണ് പുറത്ത് വരുന്നത്. വ്യക്തമായ രാഷ്ട്രിയം തന്റെ സിനിമകളിലൂടെ തുറന്ന് പറയാറുളള വെട്രിമാരന് തന്റെ പുതു ചിത്രത്തിലും പതിവുകള്‍ തെറ്റിച്ചില്ലായെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇന്നലെ റിലീസിനെത്തിയ ചിത്രം മികച്ച ഓപ്പണിങ്ങോടെ തമിഴ്നാട് ബോക്സ് ഓഫീസിന് നേടിക്കൊടുത്തിരിക്കുന്നത് എട്ട് കോടിയാണ്.
ഏട്ട് കോടിയെന്നത് തമിഴ്നാട്ടിലെമാത്രം കളക്ഷനാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും സിനിമ കൂടുതല്‍ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിനിമ ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നു. നടന് സൂരി എറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രമായി വിടുതലൈ മാറുകയാണ്.
ജയമോഹന് രചിച്ച 'തുണൈവന്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. രണ്ട് ഭാഗങ്ങളായി ചിത്രീകരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Comments