
ശരീരഭാരം കൂട്ടാന്‍ അഹോരാത്രം പരിശ്രമിക്കുകയാണ് ഫ്ലോറിഡയില്‍ നിന്നുള്ള ബ്രയാന്‍ സ്റ്റീല്‍ എന്നൊരു അമേരിക്കന്‍ പൗരന്. ഇയാള്‍ തന്റെ ശരീരഭാരം 343 കിലോയാക്കി ഉയര്‍ത്താനാണ് പരിശ്രമം നടത്തുന്നത്. ഇയാളുടെ നിലവിലെ ശരീര ഭാരം 158.7 കിലോയാണ്. ബ്രയാന്‍ സ്റ്റീലിനു ഫ്ലോറിഡയില്‍ നിരവധി ആരാധകരാണുള്ളത്. തന്റെ ആരാധകര്‍ക്കായി ഒണ്‍ലി ഫാന്സില് ഒരു ഫാന്‍സ് പേജ് തന്നെ ഇദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. തന്റെ ശരീരത്തിന്റെ വളര്‍ച്ച ആരാധകരെ കാണിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
തന്റെ 46 ാം മത്തെ വയസ്സില്‍ ശരീരഭാരം 82.55 കിലോ ഉള്ളപ്പോഴാണ് ഇയാള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. 343 കിലോയിലേക്ക് തന്റെ ശരീരഭാരം ഉയരുന്നതുവരെ നിലവിലെ ജീവിതരീതി പിന്തുടരാനാണ് ഇയാളുടെ തീരുമാനമെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷ്യം നേടുന്നതിനായി പ്രതിദിനം ഇദ്ദേഹം കഴിക്കുന്നത് ഏറ്റവും കുറഞ്ഞത് 12,000 കലോറി ഭക്ഷണമാണ്. വാരാന്ത്യങ്ങളില്‍ ഇയാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.
ബ്രയാന്റെ ശരീരം ജംഗ്ഫുഡുകള്‍ കഴിച്ച് ശരീരം വീര്‍ക്കുന്നതിന് സമാനമാണെങ്കിലും തന്റെ ഭക്ഷണക്രമത്തെ കൂടുതല്‍ ആരോഗ്യപ്രദമാക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ശരീരഭാരം വര്ദ്ധിപ്പിക്കുകായെന്നത് അത്ര എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമല്ലെന്നും ചിട്ടയായ ജീവിതക്രമം ഉണ്ടെങ്കില്‍ മാത്രമേ ലക്ഷ്യം നേടാന്‍ സാധിക്കൂ എന്നും ബ്രയാന്‍ പറയുന്നു. ഇദ്ദേഹം ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണം കഴിക്കുന്നതിനു പുറമെ, മാസ്-ഗെയിനര്‍ ഷെയ്ക്കുകളും ഉപയോഗിക്കുന്നു.






