മൊഹലി : ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴ തുടക്കത്തില്‍ പേസര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ടിം സൗത്തി, ഉമേഷ് യാദവ് എന്നിവരാണ് കൊല്‍ക്കത്തയുടെ പേസ് പടയെ നയിക്കുന്നത്.
ഇത്തവണ പഞ്ചാബും കൊല്‍ക്കത്തയും പുതു നായകന്മാര്ക്ക് കീഴിലാണ് ഇറങ്ങുക. പഞ്ചാബ് ധവാനെ ക്യാപ്റ്റനാക്കിയപ്പോള്‍ സ്ഥിരം ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ക്ക് പരുക്കേറ്റതിനാല്‍ കൊല്‍ക്കത്ത നിതീഷ് കുമാറിനു ക്യാപ്റ്റന്‍സി നല്കി. ശ്രേയാസ് അയ്യര്‍ ഇല്ലാത്തത് കൊല്‍ക്കത്തയ്ക്കും ജോണി ബെയര്‍സ്റ്റോ പരുക്കേറ്റ് പുറത്തായത് പഞ്ചാബിനും തിരിച്ചടിയാണ്.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് ആറാമതും കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 2014ന് ശേഷം പഞ്ചാബ് പ്ലേ ഓഫില്‍ എത്തിയിട്ടില്ല. മിനി താരലേലത്തില്‍ കോടിക്കിലുക്കം കിട്ടിയ പഞ്ചാബ് ഓള്‍റൗണ്ടര്‍ സാം കറനായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവന്: ശിഖര്‍ ധവാന് , പ്രഭ്സിമ്രാന് സിംഗ്, ഭാനുക രാജപക്സെ, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്, സാം കുറാന്, സിക്കന്ദര്‍ റാസ, നഥാന്‍ എല്ലിസ്, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവന് : റഹ്മാനുള്ള ഗുര്‍ബാസ് , മന്ദീപ് സിംഗ്, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, ഷാര്‍ദുല്‍ താക്കൂര്‍, സുനില്‍ നരെയ്ന്, ടിം സൗത്തി, അനുകുല്‍ റോയ്, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
4️⃣4️⃣6️⃣ 💥
When @BhanukaRajapak3 took on Narine and got the most out of the powerplay 🔥🔥
Follow the match ▶️ https://t.co/UeBnlhdZdr#TATAIPL | #PBKSvKKR pic.twitter.com/gtwEVQYNzf— IndianPremierLeague (@IPL) April 1, 2023




