
പൊന്നു മകള്‍ക്ക് ജന്മദിനാശംസകള് നേര്‍ന്ന് എംഎല്‍എ അഡ്വ. ജെനീഷ് കുമാര്‍. 'ആസിഫ കുട്ടിയ്ക്ക് ജന്മദിനാശംസകള്' എന്ന തലക്കെട്ടോടെ മകളുമൊത്തുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കു വെച്ചാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിയ്ക്കുന്നത്. കോന്നി നിയോജക മണ്ഡലം എംഎല്‍എ ആണ് അഡ്വ.കെ.യു ജെനീഷ് കുമാര്‍.
കത്തുവ ബലാത്സംഗ കേസില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ആസിഫ ബാനു എന്ന പിഞ്ചു കുഞ്ഞിന്റെ സ്മരണാര്‍ത്ഥമാണ് എംഎല്‍എ അഡ്വ.കെ.യു ജെനീഷ് കുമാര്‍ തന്റെ മകള്‍ക്ക് ആസിഫ എന്നു പേര് ഇട്ടിരിയ്ക്കുന്നത്.






