
വേനലവധി ആയാല്‍ മാങ്ങക്കും, ചക്കക്കും, ലവലോലിയ്ക്കയുമെല്ലാം ഇഷ്ടം പോലെ തൊടിയില്‍ പൂത്ത് നില്ക്കുന്നുണ്ടാകും. ഉപ്പും മാങ്ങേം കൂട്ടി തിന്നാന്‍ കുട്ടികള്‍ അടിപിടി ഉണ്ടാക്കുക വീട്ടില്‍ പതിവാണ്. ഈ വേനല്‍ കാലത്ത് കുട്ടികള്‍ക്ക് പച്ച മാങ്ങകൊണ്ട് ഉണ്ടാക്കി കൊടുക്കാന്‍ പറ്റിയ ഒരു ജ്യൂസ് പരിചയപ്പെടാം.
ഇതിനു വേണ്ടി രണ്ട് പച്ചമാങ്ങ എടുക്കുക. തൊലി കളഞ്ഞ് ഇത് നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. കൂടെ ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചെറുതായി മുറിയ്ക്കുക, ചെറിയ ഒരു പച്ച മുളകും ചെറുതായി മുറിയ്ക്കുക. ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുട. കൂടെ അര സ്പൂണ്‍ ഉപ്പും, നാല് സ്പൂണ്‍ പഞ്ചസാരയും ഇതിന്റെ കൂടെ ചേര്‍ക്കുക. ആവശ്യത്തിനു നന്നായി തണുപ്പിച്ച വെള്ളവും ഇതിലേക്ക് ചേര്‍ക്കുക. എല്ലാം കൂടി നന്നായി അടിച്ചെടുക്കുക. പച്ച മാങ്ങാ ജ്യൂസ് തയാര്‍.






