
ആറര പതിറ്റാണ്ട് ദൈര്‍ഖ്യമുളള തന്റെ ഹോളിവുഡ് കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി ക്ലിന്റ് ഈസ്റ്റ്വുഡ്. താരം തന്റെ സിനിമ ജീവിതം അവസാനിപ്പിക്കുന്നത
വാര്‍ണര്‍ ബ്രദേഴ്സിന് വേണ്ടിയൊരുക്കുന്ന 'ജ്യൂറര്‍ ടു'വോടെയായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജ്യൂറര്‍ ടു അദ്ദേഹം സംവിധാനം ചെയ്യുന്ന നാല്‍പ്പതാമത് ചിത്രമായിരിക്കും. എന്നാല്‍ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.
2008-ല്‍ പുറത്തിറങ്ങിയ 'ഗ്രാന്‍ ടൊറിനോ' മുതല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വാര്‍ണര്‍ ബ്രദേഴ്സിന് വേണ്ടി മാത്രമാണ് ക്ലിന്റ് ഈസ്റ്റ്വുഡ് സിനിമകള്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഓസ്കാര്‍ നാമനിര്‍ദേശം നേടിയ ചിത്രങ്ങളാണ് 'ഇന്‍വിക്റ്റസ്', 'അമേരിക്കന്‍ സ്നൈപ്പര്‍', 'സള്ളി', 'റിച്ചാര്‍ഡ് ജുവല്‍' തുടങ്ങിയ.
കൂടാതെ മികച്ച സംവിധായകനും നടനുമായി രണ്ട് തവണ അക്കാദമി പുരസ്കാരങ്ങളില് നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളാണ് അദ്ദേഹം. നാല് തവണ ഓസ്കര് നേടിയ അദ്ദേഹത്തിന് ഈ വര്‍ഷം 93 വയസ് തികയും. നാല് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍, മൂന്ന് സീസര്‍ പുരസ്കാരങ്ങള്‍, എഎഫ്ഐ ലൈഫ് അച്ചീവ്മെന്റ് പുരസ്കാരം എന്നിവ ഈസ്റ്റ്വുഡിന് ലഭിച്ച അംഗീകാരങ്ങളില്‍ ഉള്‍പ്പെടുന്നു. ക്രൈ മാച്ചോ എച്ച് ബി ഒ മാക്സും വാര്‍ണര്‍ ബ്രദേഴ്സും ചേര്‍ന്ന് റിലീസ് ചെയ്തത് 2021 സെപ്തംബറിലാണ്.






