
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിരഞ്ജന അനൂപ്. ഒട്ടേറെ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട അച്ഛന് പിറന്നാള്‍ ആശംസകളുമായെത്തിയിരിക്കുകയാണ് താരം. അച്ഛനൊപ്പമുളള കുട്ടിക്കാലത്തെ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടണ് നിരഞ്ജന അച്ഛന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ലോഹം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന നിരഞ്ജന ഇന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു.ഗൂഢാലോചന എന്ന ചിത്രത്തിലാണ് നിരഞ്ജന ആദ്യമായി നായികയായി അഭിനയിച്ചത്. അതിന് ശേഷം കൂടുതല്‍ ശ്രദ്ധേയമായ സഹനടിവേഷങ്ങളാണ് താരം അഭിനയിച്ചത്. സൈറ ഭാനു, ബിടെക്, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്.
എങ്കിലും ചന്ദ്രികേ എന്ന സിനിമയാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ നിരഞ്ജന ചിത്രം. അഭിനേത്രി എന്നതിലുപരി നല്ലൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് നിരഞ്ജന.






