
‘സൂഫിയും സുജാതയും ’എന്ന ചിത്രത്തിലൂടെ സൂഫിയായെത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ദേവ് മോഹന്‍. സാമന്തയും ദേവ് മോഹനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ശാകുന്തളം’ റിലീസിനൊരുങ്ങുകയാണ്. അതിനിടയില്‍ തന്റെ അടുത്ത ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദേവ് മോഹന്‍. റെയിന്‍ബോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഡ്രീം വാരിയേഴ്സ് പിക്ച്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം ഒരേസമയം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്.
ജീവിതത്തിന്റെ വ്യത്യസ്ത നിറങ്ങള്‍ ഇത് എനിക്ക് വളരെ സ്പെഷ്യലായ പ്രോജക്ട് ആണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും സ്നേഹവും എനിക്കുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് നിങ്ങളുടെ അടുത്ത പ്രിയപ്പെട്ട കഥാപാത്രമായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. രശ്മിക കുറിച്ചു.
ചെന്നൈയില്‍ ആണ് പൂജ നടന്നത്. രശ്മിക മന്ദാന, സംവിധായകന് ശാന്ത്രുബന്, ദേവ് മോഹന്‍ ഡ്രീം വാരിയേഴ്സിന്റെ എസ്ആര്‍ പ്രഭു എന്നിവര്‍ പങ്കെടുത്തു. പ്രമുഖ തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജസ്റ്റിന് പ്രഭാകറാണ് റെയിന്‍ബോയ്ക്ക് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.






