
ചെന്നൈ: കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെതിരെ രാത്രി സമരത്തിനിറങ്ങി നടി ഷക്കീല. ചെന്നൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ നടത്തിയ തെരുവുസമരത്തിൽ പങ്കെടപത്തുകൊണ്ട് നടി സംസാരിക്കുകയായിരുന്നു നടി. ചൂളൈമേട്ടിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ച രാത്രി പ്രതിഷേധം നടക്കവേ അപ്രതീക്ഷിതമായാണ് ഷക്കീലയെത്തിയത്. പ്രതിഷേധക്കാർക്കുമുന്നിലെത്തിയ ഷക്കീല അവർക്കുവേണ്ടിസംസാരിക്കുകയും ചെയ്തു.
നാൽപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച അധികൃതരുടെ നടപടിയെ കുറിച്ച് ഷക്കീല കുറ്റപ്പെടുത്തി. താമസക്കാരി അല്ലാതിരുന്നിട്ടുകൂടിയാണ് ഫ്ലാറ്റുകാർക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ച് നടി സമരത്തിന്റെ ഭാഗമായത്. പ്രതിഷേധിക്കുന്നവർക്കൊപ്പം പ്രസംഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സാ മൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഷക്കിലയ്ക്ക് നിരവധി അഭിനന്ദനങ്ങളാണെത്തുന്നത്.
ഫ്ലാറ്റ് സമുച്ചയത്തിലെ നാൽപ്പതിലധികം അറ്റകുറ്റപ്പണികൾക്കായുള്ള തുക അടയ്ക്കാത്തതിന്റെ പേരിലാണ് കുടിവെള്ളം വിച്ഛേദിച്ചതെന്നാണ് റിപ്പോർട്ട്. ഫ്ലാറ്റ് മാനേജ്മെന്റും ഇക്കാര്യത്തിൽ കൃത്യമായ മറുപടിനൽകിയിട്ടില്ല. ഇതേത്തുടർന്നാണ് തിങ്കളാഴ്ച്ച രാത്രി 20 ഓളം കുടുംബങ്ങൾ തെരുവിൽ സമരത്തിനിറങ്ങിയത്.






