
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ മാറിയ ബംഗ്ലാദേശ് ഓള് റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പകരം ടീമിലേക്ക് ജേസണ്‍ റോയ്. കൊല്‍ക്കത്ത ടീമിലേക്ക് താരത്തെ എത്തിയ്ക്കാന്‍ വേണ്ടി മുടക്കിയിരിയ്ക്കുന്നത് 2.8 കോടി രൂപയാണ്. ഐപിഎല്‍ ലേലത്തില്‍ ഈ സീസണില്‍ താരത്തിന്റെ അടിസ്ഥാന വില 1.5 കോടിയായിരുന്നു. ശ്രേയസ് അയ്യര്‍ പരുക്കേറ്റ് പുറത്തായതും കൂടി കണക്കിലെടുത്താണ് മറ്റൊരു ഓപ്പണറായ ജേസണെ ടീമിലേക്ക് എത്തിക്കാന്‍ കൊല്‍ക്കത്ത നീക്കം നടത്തിയത്.
താരം 2017 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ലയണ്‍സിന്റെ ഭാഗമായിരുന്നു. 2018ല്‍ -ല്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഭാഗമായി. തുടര്‍ന്ന്, 2020ല്‍ ഡല്‍ഹി കാപിറ്റല്‍സിന്റെയും ഭാഗമായി. അവസാനമായി സണ്‍റൈസേഴ്സ് ഹൈദെരാബാദിനൊപ്പമായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2021-ല്‍ കളിച്ചത്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ എടുത്തെങ്കിലും ബയോ ബബ്ബിളില്‍ തുടരാന്‍ സാധിക്കാതെ താരം ടീം വിട്ടിരുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അടുത്ത മത്സരത്തില്‍ താരം കളിയ്ക്കാന്‍ സാധ്യതയില്ല. താരത്തിന് ഏപ്രില്‍ 9 നു ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കളിക്കാന്‍ സാധിക്കും.






