
എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതിയെ പിടികൂടാന്‍ സാധിച്ചത് ആശ്വാസകരമെന്ന് വി എം സുധീരന്. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം കൂടാതെ നിലവിലെ സംവിധാനങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ട രീതിയിലും, ഫലപ്രതമായും കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വളരെകൃത്യമായ അഭിപ്രായമുണ്ടെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ വിമര്‍ശനങ്ങളുമുണ്ട് എന്നാല്‍ പരസ്യമായി അതിനെ കുറിച്ചൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നിലവില്‍ പ്രധാന്യം കൊടുക്കുന്നത് 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനാണ്. അതു കൊണ്ടു തന്നെ അത് ഫലപ്രദമായി വിനിയോഗിക്കാന്‍ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ട സമയമാണ്. അക്കാര്യത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണ്. അതുകൊണ്ട് തന്നെ മറ്റു രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പ്രസക്തിയില്ല. ബിജെപിയുടെ നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങിയെന്നും വി എം സുധീരന് പറഞ്ഞു.






