
പോഷകങ്ങളാല്‍ സമ്പൂര്‍ണമാണ് പാല്. ദിവസേന ഒരു ഗ്ലാസ് പാല് കുടിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഓര്മ ശക്തിയെ കൂട്ടാന്‍ ഇത് സഹായിയ്ക്കും. ദഹനം ശരിയായ രീതിയില്‍ നടക്കുന്നതിനും, ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാത്രമല്ല മലബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പാല് നല്ലതാണ്. പാലിലടങ്ങിയിരിക്കുന്ന ട്രൈപ്റ്റോഫാന് ഉറക്കം സുഗമമാക്കാന്‍ സഹായിക്കും.
പാല് കുടിയ്ക്കുന്നതു നിമിത്തം ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ ഷുഗര്‍ നില ക്രമീകരിക്കാനും പാല് സഹായിക്കുന്നു. ബി വിറ്റാമിനുകളുടെ നല്ല ഉറവിടമാണ് പാല്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ഉറക്ക-ഉണര്‍വ് ചക്രങ്ങള്‍ കേടുകൂടാതെയിരിക്കുകയും ചെയ്യുന്നു. പശുവിന് പാല്, പ്രത്യേകിച്ച്, കുട്ടികള്‍ക്ക് പ്രയോജനകരമാണ്. ബുദ്ധി ശക്തി കൂട്ടാനും, ഓര്‍മയ്ക്കും പാല് അത്യുത്തമം.
എരിവുള്ള ഭക്ഷണം കഴിക്കുന്നതു മൂലം നെഞ്ചെരിച്ചില്‍ വരാന്‍ സാധ്യതയുണ്ട്. തണുത്ത പാല് ഇതിനു മികച്ച പ്രതിവിധിയായി മാറുന്നു. പാലിന്റെ താപനിലയും ഘടനയും, പ്രത്യേകിച്ച് കൊഴുപ്പ് രഹിത പാല്, സംവേദനം ശാന്തമാക്കുന്നു. ദിവസവും പാലും പാലുല്‍പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവരില്‍ പാലു കുടിക്കാത്ത ആളുകളേക്കാള്‍ ഓര്‍മശക്തിയിലും തലച്ചോറിന്റെ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നില്‍ക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് പാല് നല്‍കുന്നത് കണ്ണുകള്‍ക്ക് നല്ലതാണെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.






