
ഇസ്താംബുള്‍: കുട്ടികളുടെ പലതരം അഭ്യാസ പ്രകടനങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു കാര്‍ ഓടിക്കുക എന്നത് അത്ര നിസാരമായ കാര്യമല്ല. ഇവിടെ ഒരു മൂന്നു വയസ്സുകാരന് കാറോടിച്ച കഥ കേട്ടാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമാകും. അതും കാര്‍ പ്രേമികളുടെ സ്വപ്നമായ ചുവന്ന ഫെരാരി കാറ് ഓടിച്ചാണ് ഈ കൊച്ചു മിടുക്കന് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ റേസ് ട്രാക്കിലാണ് മൂന്നു വയസ്സുകാരന് ഫെരാരി ഓടിച്ചത്.
സെയ്ന് എന്നാണ് ഈ മൂന്നുവയസ്സുകാരന്റെ പേര്. സൂപ്പര്‍സ്പോര്‍ട് വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പില്‍ മോട്ടോര്‍ ബൈക്കുകളില്‍ അഞ്ച് തവണ ചാമ്പ്യനായ തുര്‍ക്കിയില്‍ നിന്നുള്ള കെനാന് സോഫുഗ്ലുവിന്റെ മകനാണ് സെയ്ന്. കാറിനുള്ളില്‍ സെയ്ന് ഒറ്റക്കാണ് എന്നുള്ളതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. റേസ് ട്രാക്കില്‍ കാര്‍ കൈകാര്യം ചെയ്യുമ്പോള്‍ സെയ്ന് എല്ലാ സുരക്ഷാഗിയറുകളും ധരിച്ച് വളരെ ആത്മവിശ്വസത്തോടെ ഇരിക്കുന്നതും വീഡിയോയില്‍ പ്രത്യേകം ശ്രദ്ധേയമാണ്.
ഒണ്‍ലി ബാഗേഴ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോ വൈറലായതോടെ മൂന്നു വയസ്സുകാരനായ ഡ്രൈവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം പതിനെട്ടാണ്. അതിനാല്‍ ഇത് നിയമ വിരുദ്ധമാണെന്നും പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്കുന്നു എന്നുമാണ് കുറച്ച് പേര് വാദിക്കുന്നത്. ഇത്തരം പ്രവൃത്തികളില്‍ കുട്ടികളെ ശകാരിക്കുന്നതിന് പകരം വീഡിയോ പകര്‍ത്തി മാതാപിതാക്കള്‍ അപ്ലോഡ് ചെയ്യുകയാണ് ചെയ്തതെന്നും മറ്റ് ചിലര്‍ വിമര്‍ശിച്ചു.
3 Year old drives parents Ferrari around the track pic.twitter.com/zqScWRILeq
— OnlyBangers (@OnlyBangersEth) March 26, 2023






