
മനുഷ്യനു പോലും പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്ത അനേകം കഴിവുകള്‍ ഉള്ള മൃഗമാണ് നായ. യജമാനനോടുള്ള നായ്ക്കളുടെ സ്നേഹവും കരുതലും വിശ്വാസവുമെല്ലാം അവയെ വളര്‍ത്തുന്നവര്‍ തിരിച്ചറിയാറുണ്ട്. എന്നാല്‍ രസകരമായ അവയുടെ മറ്റൊരു കഴിവ് വെളിപ്പെടുത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വീഡിയോകളില്‍ ഒരു നായ തന്റെ സുഹൃത്തായ മറ്റൊരു നായയെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുകയാണ്.
നായ്ക്കള്‍ക്ക് ഘ്രാണശേഷി കൂടുതലാണ്. അതുകൊണ്ട് തന്നെ ആളുകളെ തിരിച്ചറിയാന്‍ എളുപ്പമാണ്. എന്നാല്‍ നേരിട്ട് കാണാതെ സ്ക്രീനിന്‍് അപ്പുറവും ഒറ്റ കാഴ്ചയില്‍ തന്നെ തിരിച്ചറിയുന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. റോളോയും സാഡിയും എന്ന ഈ നായ്ക്കള്‍ സുഹൃത്തുക്കളാണ്. ഇരുവരുടെയും ഉടമസ്ഥരും സുഹൃത്തുക്കളാണ്. റോളോയും സാഡിയും ഉടമസ്ഥര്‍ ഇരുവര്‍ക്കുമായി ഇന്‍സ്റ്റാഗ്രാമില്‍ ആരംഭിച്ച പേജിന്റെ പേരും 'റോളോ ആന്റ് സാഡി' (rolloandsadie) എന്നാണ്. സാഡി, ഹസ്കി - ഷെപ്പേര്‍ഡ് ക്രോസാണ്. റോളോയാകട്ടെ റോട്ടി - ഷെപ്പേര്‍ഡ് ക്രോസ് ഇനവും. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് ഉടമകളുടെ അഭിപ്രായം.
വീഡിയോയുടെ തുടക്കത്തില്‍ നായ്ക്കളുടെ ഉടമസ്ഥര്‍ റോളോയെയും സാഡിയെയും പരസ്പരം വീഡിയോ കോളിലൂടെ കാണിച്ചു. ഈ സമയം തന്റെ സുഹൃത്തിനെ തിരിച്ചറിഞ്ഞ റോളോ, അവര്‍ക്ക് ഇരുവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് വാലാട്ടി തന്റെ ഉടമയെ ശ്രദ്ധിക്കുന്നു. തുടര്‍ന്ന് അവന് വീണ്ടും വീഡിയോയിലേക്ക് നോക്കി മുരളുന്നു. ഇതേസമയം അപ്പുറത്ത് സാഡിയാകട്ടെ ഹസ്കികളുടെ തനത് ശൈലിയില്‍ നീണ്ട ഓരിയിടുന്നു. ഇരുവരുടെയും സ്നേഹപ്രകടനം കണ്ട് ഉടമകള്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
നായ തന്റെ സുഹൃത്തിനെ കണ്ടപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ട് വീഡിയോയുടെ കാഴ്ചക്കാരില്‍ മിക്കവരും അതിശയപ്പെട്ടു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഇരുവരുടെയും സ്നേഹത്തെ പുകഴ്ത്തി അനേകം പേരാണ് കമന്റുകള്‍ നല്‍കിയത്. മനുഷ്യന്റെ സ്നേഹം അറ്റുപോകുന്ന ഈ കാലത്ത് ഈ നായ്ക്കള്‍ എന്നും ഒരു മാതൃകയാണ്.






