
ട്വിറ്ററിന്റെപഴയ ലോഗോയായിരുന്ന പക്ഷി തിരികെ എത്തി. ഇലോണ്‍ മസ്ക് ഏപ്രില്‍ ഒന്നിനായിരുന്നു ട്വിറ്ററിന്റെ ലോഗോ പക്ഷിക്ക് പകരം നായയുടെ ചിത്രമാക്കി മാറ്റിയത്. ട്വിറ്റര്‍ സ്വന്തമാക്കിയതുമുതല്‍ ഇദ്ദേഹം അടിമുടി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.
സിഗ്നേച്ചര്‍ ബേര്‍ഡിനോട് വിട പറഞ്ഞു കൊണ്ടുള്ള മീം കഴിഞ്ഞ ദിവസമാണ് മസ്ക് ട്വിറ്ററില്‍ പങ്കുവെച്ചത്. നേരത്തെ വരെ ട്വിറ്റര്‍ വെബ് തുറക്കുമ്പോള്‍, ലോഡിംഗ് സ്ക്രീനില്‍ പുതിയ ട്വിറ്റര്‍ ലോഗോയായിരുന്നു കാണിച്ചിരുന്നത്. ഒരു സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് മസ്ക് ട്വിറ്ററില്‍ പുതിയ ലോഗോ പരിചയപ്പെടുത്തിയത്.
ഷിബ ഇനു വര്‍ഗത്തില്‍ പെട്ട നായ ജനപ്രിയമായ ഡോജ് കോയിന് എന്ന ക്രിപ്റ്റോ കറന്‍സിയുടെ ചിഹ്നമാണ് . അതിന്റെ ചിത്രമാണ് മസ്ക് ട്വിറ്ററിന്റെ ലോഗോയായി നല്‍കിയിരുന്നത്. ഡോജ്കോയിന് 2013 ല്‍ അവതരിപ്പിക്കപ്പെട്ട ക്രിപ്റ്റോ കറന്‍സിയാണ്. ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നവരില്‍ ഒരാളാണ് മസ്ക്. ഡോജ് കോയിന് ഇടപാടിന് അംഗീകാരം നല്‍കിയവരുടെ കൂട്ടത്തില്‍ മസ്കിന്റെ ടെസ്ലയുമുണ്ട്.
സ്പേസ് എക്സും വൈകാതെ ഡോജ് കോയിന് സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് ലോഗോ മാറ്റമെന്നും അതല്ല ഏപ്രില്‍ ഫൂളാക്കാന് ചെയ്തതാണെന്നും വാദമുണ്ട്. ഡോജ് കോയിന്റെ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവ് ലോഗോ മാറ്റിയ ശേഷമുണ്ടായതായതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.






