മുംബൈയിലെ ഒരു പ്ലേ സ്കൂളില്‍ അധ്യാപകര്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. അധ്യാപകര്‍ കുട്ടികളെ തറയിലൂടെ വലിച്ചിഴക്കുകയും, ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ ജനരോഷമുയര്‍ന്നു. രണ്ട് വനിതാ അധ്യാപകര്‍ കുട്ടികളോട് അതിക്രൂരമായി പെരുമാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ കാണ്ടിവാല പ്ലേ സ്കൂളിലെ രണ്ട് വനിതാ അധ്യാപകരാണ് കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തത്. അധ്യാപകര്‍ വിദ്യാര്‍ഥികളെ വലിച്ചിഴയ്ക്കുന്നതും തല്ലുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് രണ്ട് അധ്യാപികമാര്‍ക്കെതിരെയും മുംബൈ പോലീസ് കേസെടുത്തു. മുന്‍പ് ഈ അധ്യാപകര്‍ തങ്ങളുടെ കുട്ടികളുടെ കവിളില്‍ നുള്ളുകയും , പുസ്തകം കൊണ്ട് തലയില്‍ അടിക്കുകയും ചെയ്യാറുണ്ടെന്ന് മുന്‍പ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ നിരവധി തവണ കുട്ടികള്‍ അധ്യാപകരുടെ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നാണ് പോലീസ് പറയുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അധ്യാപകരുടെ ആക്രമം കാണിക്കുന്ന രണ്ട് ക്ലിപ്പുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. ആദ്യ ദൃശ്യത്തില്‍ ഒരു അധ്യാപിക കുട്ടികളുടെ കയ്യില്‍ പിടിച്ച് പൊക്കിയെടുത്ത് വട്ടം കറക്കി മുറിയുടെ മൂലയിലേക്ക് എറിയുന്നത് കാണാം. കൂടാതെ കുട്ടികളെ നിലത്തിട്ട് മര്‍ദ്ദിക്കുകയും, തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും, കവിളില്‍ നുള്ളി ഉപദ്രവിക്കുകയും ചെയ്യുന്നു.
സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Comments