നടന് അഖില്‍ അക്കിനേനിയ്ക്ക് പിറന്നാള്‍ ആശംസകളേകി ' ഏജന്റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററാണ് നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരുക്കുന്നത്. സ്പൈ ആക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന് മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ലെവലില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 28ന് തിയേറ്ററുകളില്‍ എത്തും.
അഖില്‍ അക്കിനേനി ഒരു മിലിറ്ററി ആക്ഷന്‍ നായകന്റെ വേഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററില്‍. ഈ ചിത്രം പ്രേക്ഷകര്‍ ഒരു ആഘോഷമാക്കി തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.
സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നവാഗതയായ സാക്ഷി വൈദ്യ ആണ് നായിക. ഹിപ്പോപ്പ് തമിഴ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ ഏജന്റിന്റെ വേണ്ടി അഖില്‍ വമ്പന്‍ മേക്കോവറാണ് നടത്തിയത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റര്ടൈന്മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്.

Comments