ഇപ്പോള്‍ വൈറല്‍ കാലമാണ് എന്നു തന്നെ പറയാം. കഴിഞ്ഞ ദിവസം ഒരു വീഡിയോ വൈറല്‍ ആയിരുന്നു. റമദാന് മാസത്തിലെ തറാവീഹ് നിസ്കാരത്തിനിടെ ഇമാമിന്റെ ദേഹത്ത് കയറിയ പൂച്ചയുടെ വിഡിയോ പലരും കണ്ടു കാണും. നിസ്കാരത്തിനിടെ ഇമാമിന്റെ ദേഹത്തേക്ക് വലിഞ്ഞു കയറിയ പൂച്ച ഇദ്ദേഹത്തിന്റെ തോളില്‍ മുഖമുരുമിയിട്ടും ഇമാം നിസ്കാരം നിര്‍ത്താതെ അത് തുടര്‍ന്നു. വീഡിയോ നിമിഷങ്ങള്‍ക്കകം വൈറല്‍ ആയി. ഇപ്പോഴിതാ ഇമാമിനെത്തേടി അള്‍ജീരിയന്‍ സര്‍ക്കാരിന്റെ ആദരം എത്തിയിരിക്കുകയാണ്.
മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്ലാമിക പാഠങ്ങള്‍ കൈമാറിയതിനാലാണ് ഇദ്ദേഹത്തെ ആദരിക്കുന്നത് എന്ന് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. അള്‍ജീരിയയിലെ അരീരീജ് നഗരത്തിലുള്ള അബൂബക്കര്‍ അല്‍ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിനെയാണ് സര്‍ക്കാര്‍ ആദരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Comments