
മികച്ച പ്രേക്ഷക പ്രതികരണവുമായി വെട്രിമാരന്റെ ' വിടുതലൈ' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ സൂരി, വിജയ് സേതുപതി പ്രധാനകഥാപാത്രങ്ങളായി എത്തി ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്്പ്രേക്ഷകര്. പുതിയ വാര്‍ത്തകളനുസരിച്ച് 'വിടുതലൈ 2' ചിത്രീകരണം മെയ്-ജൂണ്‍ മാസങ്ങളിലായി പുനരാരംഭിക്കാനാണ് സംവിധായകന് പദ്ധതിയിടുന്നത്.
അണിയറപ്രവര്‍ത്തകരുടെ തീരുമാനം ശേഷിക്കുന്ന ഭാഗങ്ങള്‍ വിപുലമായി ചിത്രീകരിക്കാനാണ്. ചിത്രത്തിന്റെ സി ജി വര്‍ക്കുകള്‍ ചെയ്യാനും ഇനിയും സമയം ആവശ്യമാണ്. അതുകൊണ്ട് തന്നെ സെപ്റ്റംബറില്‍ റിലീസ് ആകേണ്ടിയിരുന്ന രണ്ടാം ഭാഗം ഡിസംബര്‍ അവസാനമോ 2024 ജനുവരിയിലോ ആകും പുറത്തിറങ്ങുക.
റിലീസ് വൈകുന്നത് പ്രേക്ഷകരില്‍ നിരാശയുണ്ടാക്കുമെങ്കിലും വെട്രിമാരന് ഒരിക്കലും പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതേയാകില്ല എന്നാണ് പ്രേക്ഷകപക്ഷം. അതേ സമയം സംവിധായകന് സൂര്യ ചിത്രം ' വാടിവാസന്' ചിത്രീകരണത്തിനായും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ വിടുതലൈ രണ്ടാം ഭാഗത്തിന് ശേഷം മാത്രമാകും ഇതുണ്ടാകുക. ഒപ്പം ധനുഷുമായി ചേര്‍ന്ന് 'വട ചെന്നൈ 2'വും വെട്രിമാരന്റെ ലിസ്റ്റില്‍ ഉണ്ട്.






