
തെരുവുകളില്‍ കിടന്ന് തല്ലു കൂടുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. എന്നാല്‍ പുരുഷന്മാര് തമ്മില്‍ അവിടെ കിടന്ന് തല്ല് കൂടുന്നത് പതിവാണ്. എന്നാല്‍, സ്ത്രീകളുടെ കാര്യം അതുപോലെയല്ല, . വീട്ടിനുള്ളില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് വഴക്കടിക്കുമെങ്കിലും പൊതുവെ തെരുവുകളില്‍ കിടന്ന് തല്ലു പിടിയ്ക്കാന്‍ സ്ത്രീകള്‍ മുതിരാറില്ല. സ്ത്രീകള്‍ തെരുവുകളില്‍ എപ്പോഴെങ്കലും ഏറ്റുമുട്ടിയാലോ... വൈറലാകുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.
ഒരു നിശാക്ലബ്ലിന് മുന്നില്‍ കഴിഞ്ഞ ദിവസം സ്ത്രീകള്‍ തമ്മില്‍ തല്ലു കൂടി. ചേരി തിരിഞ്ഞുള്ള ആ ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീയെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന് റോഡിലേക്ക് എടുത്തെറിയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ ടെക്സാസിലെ സാന്‍ അന്റോണിയോയിലെ പ്രൈവറ്റ് സോഷ്യല്‍ ക്ലബ്ബിന് പുറത്താണ് സംഭവം നടന്നത്. @leooooo69 ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു കൂട്ടം സ്ത്രീകള്‍ തമ്മില്‍ തല്ലു കൂടുകയാണ്, രണ്ട് സ്ത്രീകള്‍ തമ്മില്‍ തല്ലുകൂടുമ്പോള്‍ ചില പുരുഷന്മാര് അവരെ പരസ്പരം മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ രണ്ട് പേര് മാത്രം തുടങ്ങിയ തല്ല് പിന്നീട് കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുന്നു. തല്ലില്‍ ഇടപെടുന്നത് സ്ത്രീകളാണ്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ തലമുടിയില്‍ പിടിച്ച് റോഡിലേക്ക് വലിച്ചിടുന്നതും, അവരുടെ മുകളില്‍ കയറി ഇരുന്ന് തലയ്ക്കിട്ട് നിരന്തരം ഇടിക്കുന്നതും വീഡിയോയില്‍ കാണാം.
ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന് ഇതിനിടെ ഒരു സ്ത്രീയെ എടുത്തുയര്‍ത്തി നിലത്തേക്ക് വലിച്ചെറിയുന്നതും കാണാം. ഈ സമയം ഇവരുടെ കൈവശമുണ്ടായിരുന്ന പണമെല്ലാം റോഡിലേക്ക് ചിതറി തെറിക്കുന്നു അതു കണ്ട് അവരുടെ കൂടെയുണ്ടായിരുന്നയാള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ തള്ളുന്നതും വീഡിയോയില്‍ ഉണ്ട്.
ഇതേ സമയം അപ്പുറത്തെ വശത്ത് സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുകയായിരുന്നു. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ റോഡിലൂടെ തലമുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഗതികെട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എല്ലാ സ്ത്രീകളെയും പിടിച്ച് മാറ്റുന്നു. ഇതിനോടകം 12 ദശലക്ഷം പേരാണ് ഈ വീഡിയോ ട്വിറ്ററില്‍ കണ്ടത്. പോലീസ് എത്തുന്നതിന് മുമ്പ് എല്ലാവരും സ്ഥലം കാലിയാക്കി. സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് പറഞ്ഞ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് അറിയിച്ചു.
Best chokeslam I’ve seen since the Undertaker 😭😭😭 pic.twitter.com/MorbtCwFBY
— YNRD (@YNRD_248) April 2, 2023






