
കളി ജയിക്കാന്‍ അവസാന ഓവറിലെ അഞ്ചുപന്തില്‍ വേണ്ടത് 30 റണ്‍സ്. അഞ്ചും സിക്സറിന് പറത്തി റിങ്കുസിംഗ് നേടിയത് ഐപിഎല്ലിലെ ഏറ്റവും മികച്ച ഫിനിഷിംഗ് കണ്ട മത്സരമെന്ന റെക്കോഡ്. ഒരു പന്തെങ്കിലും മിസ്സായാല്‍ തോല്‍വി നേരിടുമായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാടകീയമായി അവസാനിച്ച മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വിജയം തട്ടിപ്പറിച്ചെടുത്തു.
അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് കാണാതെ പോയവര്‍ക്ക് വന്‍ നഷ്ടം നേരിട്ട ഐപിഎല്ലിലെ നിലവിലെ ചാംപ്യന്മാര് ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം നടന്നത്. ഐപിഎല്ലിലെ ഈ സീസണില്‍ തുടര്‍ച്ചയായി മൂന്നാം വിജയം ഗുജറാത്ത് ടൈറ്റന്‍സ് നേടും എന്ന് ഉറപ്പാക്കിയിടത്തായിരുന്നു റിങ്കുസിംഗിന്റെ അത്ഭുതപ്രകടനം കണ്ടത്.
അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. ജയം ഉറപ്പിച്ചതിനാല്‍ അവസാന ഓവര്‍ എറിയാന്‍ ഗുജറാത്ത് ടൈറ്റന്‍സ് വിശ്വസിച്ചത് ഇന്ത്യന്‍ ദേശീയടീമില്‍ ഇതുവരെ ഇടം പിടിച്ചിട്ടില്ലാത്ത യാഷ് ദയാലിനെയായിരുന്നു. ആദ്യത്തെ അഞ്ചു പന്തുകളും റിങ്കു ഗ്യാലറിയില്‍ എത്തിച്ചു. 21 പന്തുകളില്‍ 48 റണ്‍സ് എന്ന നേട്ടത്തോടെയാണ് റിങ്കു കളം വിട്ടത്. യാഷ് ദയാലിനാകട്ടെ ഒരിക്കലും മറക്കാനാകാത്ത മത്സരമായി.
ഐപിഎല്‍ ടൂര്‍ണമെന്റില്‍ അവസാന ഓവറില്‍ ഏറ്റവും വലിയ ടാര്‍ഗറ്റ് മറികടന്നയാള്‍ എന്ന റെക്കോഡ് ഇതോടെ റിങ്കുവിന്റെ പേരിലായി. മുമ്പ് ഈ റെക്കോഡ് ധോണിയുടേയും അക്സര്പട്ടേലിന്റെയും പേരിലായിരുന്നു. അക്സര്പട്ടേലിനെ തകര്‍ത്തടിച്ച് ധോണി 2016 ല്‍ പഞ്ചാബ് കിംഗ്സിനെതിരേ റൈസിംഗ് പൂനെയ്ക്ക് വേണ്ടി നേടിയ 23 റണ്‍സ് എന്ന അവസാന ഓവര്‍ സ്കോറാണ് റിങ്കു പഴങ്കഥയാക്കി മാറ്റിയത്.
മറുവശത്ത് യാഷ് ദയാല്‍ ഐപിഎല്ലിലെ രണ്ടാമത്തെ മോശം ബൗളിംഗിന്റെ റെക്കോഡും നേടി. വിക്കറ്റ് നേട്ടമില്ലാതെ 69 റണ്‍സാണ് ദയാല്‍ വഴങ്ങിയത്. 2018 ല്‍ 70 റണ്‍സ് വഴങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ ബേസില്‍ തമ്പിയുടെ പേരിലാണ് ഇക്കാര്യത്തിലെ റെക്കോഡ്. ഐപിഎല്‍ ചരിത്രത്തില്‍ അഞ്ചു സിക്സറുകള്‍ അടിക്കുന്ന അഞ്ചാമത്തെ താരമായി റിങ്കുസിംഗ് മാറുകയും ചെയ്തു.
മറുവശത്ത് തോറ്റുപോയെങ്കിലും ഗുജറാത്ത് സൂപ്പര്‍ ജയന്റിന്റെ അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റഷീദ്ഖാനും ഓര്‍ത്തിരിക്കാനുള്ള മത്സരമായിരുന്നു. കൊല്‍ക്കത്തയ്ക്കെതിരേ ഹാട്രിക് നേടിയ താരം ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യ ഹാട്രിക് നേടിയ താരമായിട്ടാണ് മാറിയത്. അപകടകാരികളായ ആന്ദ്രേ റസ്സല്‍, സുനില്‍ നരേയ്ന്, ശാര്‍ദ്ദൂല്‍ ഠാക്കൂര്‍ എന്നിവരെയാണ് റഷീദ്ഖാന് മടക്കിയത്. ആന്ദ്രേ റസ്സലിനെ ഒരു റണ്‍സിന് സബ്സ്റ്റിറ്റിയൂട്ട് ഭരതിന്റെ കയ്യില്‍ എത്തിച്ച റഷീദ്ഖാന് തൊട്ടടുത്ത പന്തില്‍ സുനില്‍ നരേയ്നെ സബ്സ്റ്റിറ്റിയുട്ടായി എത്തിയ യാദവിന്റെ കയ്യിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ശാര്‍ദ്ദൂല്‍ ഠാക്കൂറിനെ വിക്കറ്റിന് മുന്നിലും കുരുക്കി.
History created by Rinku Singh.
What a finish. pic.twitter.com/NDAiGjQVoI— Johns. (@CricCrazyJohns) April 9, 2023


