ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്ന കാര്യം മനുഷ്യന്റെ 'നിര്‍മ്മിത ബുദ്ധി' യാണെന്ന് ആരും സമ്മതിക്കും. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഒരു കലാകാരന് ലോകത്തെ വന്‍ പണക്കാരും പ്രശസ്തരുമായവരെ ദരിദ്രനാരായണന്മാരായി അവതരിപ്പിച്ചിരിക്കുന്നത് സൈബര്‍ലോകത്ത് വലിയ തമാശ ഉയര്‍ത്തി വിട്ടിരിക്കുകയാണ്.
ഗോകുല്പിള്ള എന്ന ആര്‍ട്ടിസ്റ്റാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റും കോടീശ്വരനുമായ ട്രംപ് മുതല്‍ എലോണ്‍ മസ്ക്ക് വരെയുള്ളവരെ ദാരിദ്ര്യത്തിന്റെ കണ്ണിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും കോടീശ്വരനുമായ മുകേഷ് അംബാനിയും പട്ടികയിലുണ്ട്. ഇവരെയെല്ലാം ചേരിയുടെ പശ്ചാത്തലത്തില്‍ നിന്നുമുള്ളവരായി കണ്ടാല്‍ എങ്ങിനെയിരിക്കും എന്ന സാങ്കല്‍പ്പിക രൂപമാണ് നിര്‍മ്മിതബുദ്ധിയുടെ സഹായത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്.

'സ്ളംഡോഗ് മില്യണെയര്‍' എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ അനേകരെയാണ് വിസ്മയിപ്പിച്ചിരിക്കുന്നത്. എല്ലാം ഉഗ്രന്‍ എന്നാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നതെങ്കിലും പാവപ്പെട്ട പണക്കാരുടെ പട്ടികയില്‍ ദരിദ്രാവസ്ഥയിലും എലോണ്‍ മസ്ക്ക് കാണപ്പെടുന്നത് പണക്കാരനെ പോലെ തന്നെയാണെന്നാണ് ഒരു യൂസര്‍ പറഞ്ഞിരിക്കുന്നത്.

Comments