
ആലിംഗനം തേടിയെത്തിയ ബാലനെ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പപേക്ഷയുമായി ദലൈലാമ. തന്റെ അടുത്തു നില്ക്കുന്ന കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച ശേഷം തന്നോട് തിരിച്ച് അതേ ബഹുമാനം കാണിക്കാനാണ് ആത്മീയാചാര്യന് ആവശ്യപ്പെട്ടത്. തന്റെ നാവ് പുറത്തേക്ക് നീട്ടിയ ശേഷം അതില്‍ കുട്ടിയോട് അയാളുടെ നാവ് കൊണ്ട് നക്കാനാണ് ആവശ്യപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ വെറലായിരുന്നു. ' എന്റെ നാവ് നുകരുമോ ' എന്ന് ലാമ കുട്ടിയോട് ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാനാകും. ദലൈലാമയ്ക്ക് എതിരേ ബാലപീഡനത്തിന് കേസെടുക്കണമെന്ന് ആവശ്യവുമായി വിമര്‍ശകര്‍ എത്തിയിരുന്നു.
തന്നെ കാണാനെത്തുന്നവരെ നിഷ്കളങ്കമായും കളിയായും ദലൈലാമ ഇത്തരത്തില്‍ ' ടീസ് ' ചെയ്യാറുണ്ട്. സംഭവത്തില്‍ ബാലനോടും കുടുംബത്തോടും മാപ്പപേക്ഷിക്കുകയാണെന്ന് ദലൈലാമ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ദലൈലാമയുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മാപ്പപേക്ഷിച്ചത്.






