
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ആകംഷയോടെ ചോദിക്കുന്ന ചോദ്യം പുഷ്പയുടെ സീക്വല്‍ എപ്പോള്‍ എന്നതായിരിക്കും. ഏപ്രില്‍ ഏഴിന് സീക്വലിന്റെ ഗ്ലിംപ്സ് പുറത്ത് വിട്ടിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും കോടികണക്കിന് കാഴ്ച്ചക്കാരുടെ സ്വീകാര്യത ലഭിച്ചു.
ഇന്ത്യ, കുവൈറ്റ്, ബെഹറിന്, ഖത്തര്‍, യുഎഇ, ഓസ്ട്രേലിയ, മാള്‍ട്ട, സൗദി, യുകെ, പാക്കിസ്താന്, കാനഡ, യുഎസ്, ശ്രീലങ്ക, ന്യൂസിലന്റ് എന്നിങ്ങനെ 16 രാജ്യങ്ങളില്‍ വീഡിയോ ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്. ഒരു ഗ്ലിംപ്സ് വീഡിയോ ഇത്രയും അധികം ജനപ്രീതി ഏറ്റ് വാങ്ങുന്നത് ഒരു പക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായിരിക്കാം.
ഏഴ് കോടിയിലധികം ജനങ്ങളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാര്‍ത്തയും നാട്ടില്‍ നടക്കുന്ന കലാപങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയില്‍ കാണിക്കുന്നത്. സാരിയും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് തോളും ചരിച്ച് നില്ക്കുന്ന പുഷ്പരാജിന്റെ വ്യത്യസ്തമായ ലുക്കോട് കൂടിയ പുഷ്പ 2 വിന്റെ പോസ്റ്ററും ഏറെ ശ്രദ്ധയാര്‍ജിച്ചിരുന്നു.






