
മികച്ച പ്രകടനത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ഷെഫാലി ഷാ. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താരം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ പൊതുസ്ഥലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
തിരക്കുളള മാര്‍ക്കറ്റിലൂടെ പോകുന്നതിനിടെ ആരോ തന്നെ മോശമായി സ്പര്‍ശിച്ചെന്നും എന്നാല്‍ താന്‍ അതേക്കുറിച്ച് പിന്നീട് പറഞ്ഞിട്ടില്ലയെന്നുമാണ് ഷഫാലി പറയുന്നത്.
എല്ലാവരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. തിരക്കുളളമാര്ക്കറ്റിലൂടെ നടക്കുന്നതിനിടെ ഞാന്‍ മോശമായി സ്പര്‍ശിക്കപ്പെട്ടു. എനിക്ക് അറപ്പാണ് തോന്നിയത്. ഞാന്‍ അതിനേക്കുറിച്ച് പിന്നീട് ഒരിക്കലും പറഞ്ഞില്ല. കുറ്റബോധം കൊണ്ടല്ല അത് നാണക്കേട് കൊണ്ടാണ്- ഷെഫാലി പറഞ്ഞു.
ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം ഡോക്ടര്‍ ജിയിലാണ് താരത്തെ അവസാനമായി കണ്ടത്. നെറ്റ്ഫ്ളിക്സ് വെബ് സീരീസായ ഡല്‍ഹി ക്രൈമിലെ പോലീസ് ഉദ്യോഗസ്ഥയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.






