
തമിഴ്നാട് : തമിഴ് സിനിമ മേഖലയില്‍ ഓരോ വര്‍ഷവും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്.പരീക്ഷണ സിനിമകളോടൊപ്പം തന്നെ പുതിയ സംവിധായകരെ അടയാളപ്പെടുത്തന്ന ചിത്രങ്ങളും ഇടം നേടുന്നുണ്ട്. ഇതില്‍ ബിഗ് ബജറ്റ് -സിനിമകളും ലോ ബജറ്റ് സിനിമകളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ലോ ബജറ്റ്ചിത്രങ്ങൾ ബോക്സോഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്താറുമുണ്ട് മറ്റുചിലത് പാതിവഴിയിൽ കിതച്ച് വീഴാറുമുണ്ട്
എന്നാല്‍ സമൂഹത്തില്‍ ചര്ച്ചച്ചെയേണ്ട ഉളളടക്കമുളള ലോ ബജറ്റ് സിനിമകള്‍ ശ്രദ്ധ നേടാതെയും പോകുന്നുണ്ട്. അത്തരം സിനിമകളെ സഹായിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. 2015നും 2022-നും ഇടയില്‍ റിലീസ് ചെയ്ത ലോ-ബജറ്റ് തമിഴ് സിനിമകളുടെ ഒരു ലിസ്റ്റ് തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തമിഴ്നാട് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്.
തിരഞ്ഞെടുത്ത ഓരോ ചിത്രത്തിനും ഏഴ് ലക്ഷം രൂപ വീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത തമിഴ് സിനിമകളുടെ ലിസ്റ്റ് ഉടന്‍ തന്നെ അത് പ്രഖ്യാപിക്കുമെന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഡിമോണ്ടെ കോളനി , മാനഗരം', '8 തോട്ടക്കല്‍', '96', 'കടൈസി വിശ്വാസായി' എന്നിവ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് നിരൂപകരും പ്രതീക്ഷിക്കുന്നത്.






