തമിഴ് സിനിമാപ്രേമികള്‍ കഴിഞ്ഞ കുറച്ച് കാലമായി ആകംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42. അതിനാല്‍ പ്രേക്ഷകര്‍ ചിത്രത്തിന്റേതായി പുറത്ത് വരുന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വാകാര്യത നല്‍കാറുണ്ട്. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ടൈറ്റില്‍ ലീക്കായെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ അവസരത്തിലാണ് സൂര്യ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കിട്ടിരിക്കുന്നത്.
ഏപ്രില്‍ 16ന് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തുവരുമെന്നാണ് സൂര്യ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മണിക്കായിരിക്കും റിവീല്‍ ചെയ്യുക. നേരത്തെ ഏപ്രില്‍ 14ന് ആകും ടൈറ്റില്‍ അനൗണ്‍സ്മെന്റ് നടത്തുക എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതേ സമയം സിനിമയുടെ പേര് ' അഗ്നീശ്വരന്‍' എന്നായിരിക്കുമെന്ന അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തെ ശിവയാണ്. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. മലയാളം ഉള്‍പ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദാണ്. 'സൂര്യ 42'ന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ ആണ് നേടിയിരിക്കുന്നത്.

Comments