
മലയാളസിനിമയില്‍ മൂന്നു പതിറ്റാണ്ടുകളായി നിറഞ്ഞു നില്ക്കുന്ന താരമാണ് സിദ്ദിഖ്. അച്ഛന്റെ വഴി പിന്തുടര്ന്ന് താരത്തിന്റെ മകന് ഷഹീനും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചതാണ്. കഴിഞ്ഞ ദിവസം ഷഹീന് പങ്കുവച്ച ഒരു വീഡിയോ അതില്‍ സിദ്ദിഖ് പറയുന്ന ഡയലോഗുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. വിവാഹ വിഡിയോയിലാണ് മകനെയും മരുമകളെയും സിദ്ദിഖ് ട്രോളുന്നത്. ഫോട്ടോഷൂട്ടിന് ലേറ്റ് ആകും, കണ്ടന്റ് ഉണ്ടാകില്ല എന്നൊക്കെയാണ് മക്കളുടെ ആശങ്കയെന്നും, റിസപ്ഷന് നടക്കുന്നതോ മമ്മൂട്ടി വരുന്നതോ മോഹന്‍ലാല്‍ വരുന്നതോ ഒന്നുമല്ല, ഫോട്ടോഷൂട്ട് കൃത്യമായി നടക്കണം എന്നതു മാത്രമാണ് മക്കളുടെ ലക്ഷ്യമെന്നും ഷഹീന്റെയും അമൃതയുടെയും വിവാഹസല്‍ക്കാര വിഡിയോയില്‍ സിദ്ദിഖ് പറയുന്നു. സിദ്ദിഖിന്റെ കമന്റോടെയാണ് വിവാഹ വിഡിയോ ആരംഭിക്കുന്നത്. ‘‘ഇവര്‍ക്ക് റിസപ്ഷനും, ഇവിടെ മമ്മൂക്ക വരുന്നതോ മോഹന്‍ലാല്‍ വരുന്നതോ ഒന്നും ഇവര്‍ക്ക് വിഷയമല്ല.’’ എന്നാണ് സിദ്ദിഖ് പറയുന്നത്. ‘‘ഫോട്ടോഷൂട്ട്!’’ സിദ്ദിഖ് ഇത് പറയുമ്പോള്‍ തന്നെ വിഡിയോയില്‍ കൂട്ടച്ചിരി കേള്‍ക്കാം. ഷഹീന് തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഷഹീന്റെയും ഡോക്ടര്‍ അമൃത ദാസിന്റെയും വിവാഹം നടന്നത്. വിവാഹത്തിന് സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. ഷഹീന് പങ്കുവച്ച വീഡിയോയില്‍ ചടങ്ങിന് പങ്കെടുക്കാനെത്തിയ താരങ്ങളെയും കാണാം. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന് അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീന് അഭിനയിച്ചിട്ടുണ്ട്.






