
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ' മദനോത്സവം'. നവഗതനായ സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്.ഇപ്പോള്‍ മദനോത്സവ'ത്തിലെ 'മദനന് റാപ്പ്' എന്ന ഗാനം പുറത്തിറങ്ങിരിക്കുകയാണ്.ആദ്യമായി സുരാജ് വെഞ്ഞാറമൂട് മലയാള സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്. ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു കോമഡി മാസ് എന്റര്ടെയ്നര് ആയി എത്തുന്ന ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ്.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ബാബു ആന്റണി, ഭാമ അരുണ്‍, രാജേഷ് മാധവന്, പി പി കുഞ്ഞികൃഷ്ണന്, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന് എന്നിവരാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിനായക അജിത്താണ്. ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍ നിര്‍വഹിക്കുന്നു.






