കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി കെ.ടി റമീസിന്റെ പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കേസിലെ മുഖ്യസൂരതധാരനായ റമീസില്‍ നിന്നൂം സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമകളുടെ കോയമ്പത്തൂരിലെ അടക്കമുള്ള ജ്വല്ലറികളിലും വീടുകളിലുമാണ് പരിശോധന.
കെ.ടി റമീസിനെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
അതിനിടെ, റിമാന്‍ഡിലായിരുന്ന കെ.ടി റമീസിനെ ചോദ്യം ചെയ്യുന്നതിനായി രണ്ടു ദിവസത്തേക്ക്് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.






