രാജസ്ഥാന് : രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗെലോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെ മോദി പ്രശംസിച്ചു.
വന്ദേ ഭാരത് എക്സപ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ വീഡിയോകോണ്ഫറന്സിംഗിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും ചടങ്ങില്‍ പങ്കെടുത്ത ഗെലോട്ടിന് പ്രത്യേക നന്ദി അറിയിക്കുന്നു. ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചെലവഴിക്കുകയും ഒരു റെയില്‍വേ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു ചടങ്ങില്‍ മോദി പറഞ്ഞു.
രാജസ്ഥാനിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും അനുനയ നീക്കവുമായ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സച്ചിന് പൈലറ്റിനോടും അശോക് ഗെഹ്ലോട്ടിനോടും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു .അഴിമതി ആരോപണ കേസുകൾ അന്വേഷിക്കുന്നതിൽ ഗെഹ്ലോട്ട് സർക്കാർ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് സച്ചിൻ പൈലറ്റ് നിരാഹാര സമരമിരുന്നിരുന്നു. ഉപവാസം നടത്തുന്നത് പാര്‍ട്ടി വിരുദ്ധമാണെന്ന മുന്നറിയിപ്പ് മറികടന്നാണ് സച്ചിന്റെ സമരം. ഗെഹ്ലോട്ടിനെതിരായ സമരം പാര്‍ട്ടി വിരുദ്ധമാണെന്ന് പറഞ്ഞ് രാജസ്ഥാന്റെ എഐസിസി ചുമതലയുള്ള സുഖ്വീന്ദര് സിംഗ് രംഗത്തെത്തിയിരുന്നു.

Comments