
താരരാജാവ് മോഹന്‍ലാലിനെക്കുറിച്ചുള്ള എന്ത് വാര്‍ത്തകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ വച്ചെടുത്ത ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരിക്കുകയാണ് ശ്വേത മേനോന്. ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ്, രചന നാരായണ്‍കുട്ടി, സുധീര്‍ കരമന, ശ്വേത മേനോന് എന്നിവരെയും കാണാം. ‘ശംഭോ മഹാദേവ’ എന്ന ക്യാപ്ഷനും നല്കി താരം പങ്കിട്ടിരിക്കുന്ന വീഡിയോയില്‍ ചിരിച്ചുല്ലസിക്കുന്ന എല്ലാ താരങ്ങളെയും കാണാം.
രചന നാരായണന്‍കുട്ടിയും ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. ഒപ്പം അമ്മയുടെ ഓഫീസില്‍ പിറന്നാളാഘോഷിക്കുന്ന സന്തോഷവും രചന പങ്കുവച്ചിട്ടുണ്ട്. ‘‘ഇങ്ങനെയായിരുന്നു എന്റെ പിറന്നാള്‍ ആഘോഷം. ഒരു സ്റ്റാര്‍ ബര്‍ത് ഡേ. നന്ദി ലാലേട്ടാ, അങ്ങയുടെ സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും. നന്ദി സിദ്ദിഖ് ഇക്ക, ബാബു ചേട്ടന്മാര്, സുധീര്‍ ഏട്ടാ, ശ്വേതചേച്ചി, എക്സിക്യുട്ടീവ് കമ്മിറ്റിക്കു ശേഷമുള്ള മനസു നിറഞ്ഞുള്ള ചിരി...
പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഏവര്‍ക്കും നന്ദി. സന്തോഷത്തിന്റെ നാല്പ്പതുകള് ഇവിടെ ആരംഭിക്കും...’’ എന്നാണ് ചിത്രത്തിനൊപ്പം രചന കുറിച്ചത്.
എം.ടി. വാസുദേവന്‍നായരുടെ രചനയില്‍ കണ്ണന് സംവിധാനം ചെയ്ത തീര്‍ത്ഥാടനം എന്ന ചിത്രത്തിലൂടെയാണ് രചന അഭിനയരംഗത്തേക്കു വന്നത്. ജയറാം ചിത്രം ലക്കി സ്റ്റാറിലാണ് ആദ്യമായി നായികയാവുന്നത്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ രചന അഭിനയിച്ചിട്ടുണ്ട്.






