
ചൈനയിലെ കമ്പനിയില്‍ ഒരാള്‍ക്ക് 365 ദിവസം ശമ്പളത്തോട് കൂടിയ അവധി ലഭിക്കുകയുണ്ടായി. കേള്‍ക്കുമ്പോള്‍ അത്ദുതം തോന്നുമെങ്കിലും ഇത് സത്യമാണ്. കമ്പനിയുടെ വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയിലാണ് ഇയാള്‍ക്ക് നീണ്ട ലീവ് ലഭിച്ചത്.
ഗ്വാങ്ഡോങ്ങിലെ ഷെന്‍ഷെനില്‍ ഞായറാഴ്ചയാണ് കമ്പനിയുടെ ആന്വല്‍ ഡിന്നര്‍ നടന്നത്. കമ്പനിയുടെ മാനേജീരിയല്‍ പൊസിഷനിലിരിക്കുന്ന ആള്‍ക്കാണ് ഇത്രയധികം ലീവ് ശമ്പളത്തോട് കൂടി ലഭിച്ചത്. ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇയാള്‍ 365 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി എന്ന് എഴുതി ചെക്കും പിടിച്ചുനില്‍ക്കുന്ന വീഡിയോ ഇപ്പോ വൈറലാണ്. വീഡിയോയുടെ കാപ്ഷനിലും ഇയാള്‍ക്ക് 365 ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കിയിട്ടുണ്ട് എന്ന് എഴുതിയിട്ടുണ്ട്. ലക്കിഡ്രോയില്‍ ഒന്നോ രണ്ടോ ദിവസത്തെ ലീവ് എഴുതിയിട്ടുണ്ട്. എന്നാല്‍, 365 ദിവസത്തെ ലീവ് അതില്‍ എഴുതിയിരിക്കുന്ന കാര്യം കമ്പനി ബോസും അറിഞ്ഞിട്ടില്ലത്രെ. അതിനാല്‍ തന്നെ കാര്യം അറിഞ്ഞപ്പോള്‍ ബോസും ഞെട്ടി എന്നാണ് പറയുന്നത്.
ലീവ് കിട്ടിയ ആളാണെങ്കില്‍ ഇത് ശരിക്കും ഉള്ളതാണോ എന്ന് എടുത്തെടുത്ത് ചോദിക്കുന്നുണ്ട്. അതുപോലെ തന്നെ തനിക്ക് ഈ ലീവിനുള്ള പണം തരികയാണോ ചെയ്യുക അതോ ശരിക്കും താന്‍ ലീവെടുത്ത് വീട്ടിലിരിക്കാമോ എന്നും ഇയാള്‍ ചോദിച്ചു. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഇതിന് കമന്റുമായി എത്തിയിരിക്കുന്നത്
男子在公司年会抽到“365天带薪休假”奖项 pic.twitter.com/aOaSxgBAtO
— The Scarlet Flower (@niaoniaoqingya2) April 12, 2023






