
കാസര്‍കോട്; പടക്കം പൊട്ടിക്കുന്നതിനിടെ റിസോര്‍ട്ടിന് തീപിടിച്ചു. നീലേശ്വരം കാഞ്ഞങ്ങാട് റിസോര്‍ട്ടാണ് തീ പടര്‍ന്ന് കത്തി നശിച്ചത്. തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചു. അപകടം നടന്നത് ഇന്ന് പുലര്‍ച്ചെയാണ്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിസോര്‍ട്ട് പൂര്‍ണമായി കത്തി നശിച്ചുവെന്നാണ്. വിഷു ആഘോഷത്തോട് അനുബന്ധിച്ച് പൊട്ടിച്ച പടക്കം വീണ് തീ പിടിക്കുകയായിരുന്നു. പുല്ല് മേഞ്ഞ മേല്കൂരകളോട് കൂടിയ കോട്ടേജുകളായിരുന്നതിനാലാണ് തീ വേഗം പടര്‍ന്ന് പിടിച്ചത്. ആളുകളെ വേഗം മാറ്റിയതിനാല്‍ വലിയ ഒരു അപകടം ഒഴിവായി.






