
തിരുവനന്തപുരം; ബിജെപി നയതന്ത്രത്തിന് ചുവടുപിടിച്ച് ബിഷപ്പുമാരെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസും. അരമനകള്‍ കെ പി സിസി അദ്ധ്യക്ഷന്‍ കെ സുധാകരന് സന്ദര്‍ശിക്കും. ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നടത്തിയ 'സ്നേഹയാത്ര'യെ നേരിടുന്നതില്‍ നടത്തിയ പ്രചാരണം വിചാരിച്ചത്ര ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം ബിഷപ്പുമാരെ ഉള്‍പ്പടെ സന്ദര്‍ശിച്ച് വോട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത്.
കെ സുധാകരന് ഇന്ന് തന്നെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരെ കാണാനും സമയം തേടിയിട്ടുണ്ട്. കെ പി സി സി അദ്ധ്യക്ഷന്‍ ബിഷപ്പുമാരെ കാണുന്നത് ക്രിസ്ത്യന്‍ സമൂഹത്തില്‍ ബിജെപി ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ്.
ബിജെപിയുടെ ഈസ്റ്റര്‍ ദിനത്തിലെ നീക്കം വോട്ട് തട്ടാനുള്ള തന്ത്രമാണെന്ന പ്രചാരണം ഫലിച്ചില്ലെന്ന് കോണ്‍ഗ്രസില്‍ വിലയിരുത്തലുണ്ടായിരുന്നു. എങ്ങനെ ഇത്തരത്തിലുള്ള നീക്കങ്ങളെ നേരിടണമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ആഴശ്യമുണ്ടായിരുന്നു.






