
വെള്ളരിക്ക ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കാരണം ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു.
വെള്ളരിക്കയില്‍ കാത്സ്യം, ഇരുമ്പ്, ഫൈബര്‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയില്‍ 96 ശതമാനവും വെള്ളമാണ്, അതുകൊണ്ടു തന്നെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല പച്ചക്കറിയാണിത്.
പ്രമേഹരോഗികള്‍ വെള്ളരിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കുന്നു. വെള്ളരിക്കയില്‍ വെള്ളവും നാരുകളും ഉള്ളതിനാല്‍ ഇത് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. കുക്കുമ്പറിലെ ഹോര്‍മോണ്‍ ഇന്‍സുലിന്‍ ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
വിട്ടുമാറാത്ത മലബന്ധം അലട്ടുന്നവര്‍ ദിവസവും വെള്ളരിക്ക കഴിയ്ക്കുക. ഉള്ളില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയുടെ പുറം തൊലിയില്‍ ലയിക്കാത്ത നാരുകളും ഉള്ളതിനാല്‍ വെള്ളരിക്ക കഴിച്ചാല്‍ സ്ഥിരമായ മലവിസര്‍ജ്ജനം എളുപ്പമാക്കാന്‍ സഹായിക്കുന്നു.
കുക്കുര്‍ബിറ്റാസിന്‍, ലിഗ്നാന്‍സ് എന്നിവയുടെ സാന്നിധ്യം കാരണം, കുക്കുമ്പര്‍ പ്രകൃതിദത്ത കാന്‍സര്‍ വിരുദ്ധ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പിനോറെസിനോള്‍, ലാറിസിറെസിനോള്, സെക്കോസോളാരിസിറെസിനോള് എന്നിവയാണ് കുക്കുമ്പറില്‍ അടങ്ങിയിരിക്കുന്ന മൂന്ന് തരം ലിഗ്നാനുകള്‍. ക്യാന്‍സര്‍ തടയുന്നതില്‍ ഈ ലിഗ്നാനുകള്ക്ക് പ്രധാന പങ്കുണ്ട്.






