ഫിലിംഫെയർ പുരസ്കാരം വരെ നേടിയ തെന്നിന്ത്യ മുഴുവന്‍ തിളങ്ങി നില്ക്കുന്ന താരമാണ് മാധവന്. കരുത്തുറ്റ ഒരുപാട് കഥാപാത്രങ്ങളിലൂടെ മാധവന് തമിഴ് മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ താരത്തിന്റെ മകന് വേദാന്ത് മാധവന് തിളങ്ങുന്നത് വെള്ളിത്തിരയിലല്ല, മറിച്ച് നീന്തല്‍ മത്സരവേദികളിലാണ്. ഇപ്പോഴിതാ അന്താരാഷ്ട്ര നീന്തല്‍ മത്സരവേദികളില്‍ അഭിമാനനേട്ടത്തിന്റെ തിളക്കിലാണ് വേദാന്ത്. മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ നീന്തലില്‍ വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ച് സ്വര്‍ണമാണ് നേടിയത്.
ഈ സന്തോഷം മാധവനും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിട്ടുണ്ട്. ‘‘ദൈവകൃപയോടും നിങ്ങളുടെ എല്ലാ ആശംസകളോടും കൂടി, ഈ വാരാന്ത്യത്തില്‍ ക്വാലാലംപൂരില്‍ നടന്ന മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍, ഇന്ത്യക്ക് വേണ്ടി വേദാന്തിന് അഞ്ച് സ്വര്‍ണം (50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍) നേടാനായി. ഞാന്‍ ആഹ്ലാദിക്കുകയും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു.’’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അഭിമാന നിമിഷത്തെപ്പറ്റി മാധവന് കുറിച്ചത്.

വേദാന്തിന്റെ അടുത്ത ലക്ഷ്യം പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുക എന്നതാണ്. ദ്രോണാചാര്യാ അവാര്‍ഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന്റെ കീഴിലാണ് വേദാന്ത് നീന്തല്‍ പരിശീലനം നടത്തുന്നത്. ഇതിനോടകം മെഡലുകളടക്കം നിരവധി ബഹുമതികളും ടൂര്‍ണമെന്റ് ടൈറ്റിലുകളും വേദാന്ത് സ്വന്തമാക്കിയിട്ടുണ്ട്.

Comments