തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് പറഞ്ഞ് ഗായിക ഉഷ ഉതുപ്പ്. ഒരു ഹോട്ടലില്‍ നൈറ്റ് ക്ലബ്ബില്‍ പാടിയാണ് കരിയര്‍ ആരംഭിക്കുന്നത് എന്നാണ് ഇഷ പറയുന്നത്. 750 രൂപ മാസശമ്പളത്തിലാണ് കരാറില്‍ ഒപ്പിടുന്നത്. അക്കാലത്ത് നൈറ്റ് ക്ലബ്ബില്‍ പാടുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗായിക പറഞ്ഞു.
അത് എന്റെ ചാന്‍സ് ആയിരുന്നു. എന്റെ ആന്റിയാണ് ചില പരിപാടികള്‍ കിട്ടാന്‍ എന്നെ സഹായിച്ചത്. എല്ലാവര്ക്കും വേണ്ടി പാടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. അതിനാല്‍ ഒരു ഹോട്ടലുമായി ഞാന്‍ പ്രൊഫഷണല്‍ കോണ്ട്രാക്റ്റില് ഒപ്പുവെച്ചു. അത് മനോഹരമായിരുന്നു. ഒരു മാസം കൊണ്ട് 750 രൂപ കിട്ടുമായിരുന്നു. ആ സമയത്ത് ക്ലബ്ബ് സിങ്ങര്‍ എന്ന നിലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആളായിരുന്നു ഞാന്‍. പണം സമ്പാദിക്കുന്നതിന്റെ സന്തോഷം മറ്റൊന്നുതന്നെയായിരുന്നു ഉഷ ഉതുപ്പ് പറഞ്ഞു.
സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നതും നൈറ്റ് ക്ലബ്ബ് പെര്‍ഫോമന്‍സില്‍ നിന്നാണെന്നും ഗായിക വ്യക്തമാക്കി. ദേവ് ആനന്ദ് ഒരിക്കല്‍ എന്റെ പാട്ട് കേള്‍ക്കാനായി ഡല്‍ഹിയിലെ നൈറ്റ് ക്ലബ്ബിലെത്തി. ആ പരിപാടിക്ക് ശേഷമാണ് തന്റെ പ്രൊജക്റ്റില്‍ വര്‍ക് ചെയ്യാമോ എന്ന് അദ്ദേഹം ചോദിക്കുന്നത്. ആ മീറ്റിങ് വളരെ സ്പെഷ്യലായിരുന്നു. കാരണം എന്റെ ശബ്ദം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു ഗായിക കൂട്ടിച്ചേര്‍ത്തു.

Comments