
പാന്‍-ഇന്ത്യന്‍ ചിത്രമായി റിലീസ് ചെയ്യാനിരുന്ന 'ഏജന്റ്' ഹിന്ദിയില്‍ ഉടന്‍ റിലീസിനില്ലെന്ന് നടന് അഖില്‍ അക്കിനേനി. ചിത്രത്തിന്റെ പ്രമോഷന് പരിപാടികള്‍ മറ്റ് ഭാഷകളില്‍ നട്നന്നെങ്കിലും ബോളിവുഡില്‍ മാത്രം നടന്നിരുന്നില്ല. അടുത്തിടെയാണ് ചിത്രത്തിന്റെ ഹിന്ദി റിലാസ് വൈകുന്നതിന്റെ കാരണം ഏജന്റ് ടീം വ്യക്തമാക്കിയത്.
'ഏജന്റ് മുന്‍പ് പ്രഖ്യാപിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യും. എന്നാല്‍ ഹിന്ദിയില്‍ ഇപ്പോള്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ശാശ്വതമല്ല. കാരണം സല്മാന് ഖാന്റെ ഒരു ചിത്രം റിലീസിന് എത്തുന്നുണ്ട്. അതിനാലാണ് ഏപ്രില്‍ 28ന് എന്ന തീയതി ഹിന്ദി പതിപ്പിനായി മാറ്റി വെക്കാന്‍ തീരുമാനിച്ചത്. റിലീസ് വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു', അഖില്‍ പറഞ്ഞു.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. ചിത്രം നിര്‍മിക്കുന്നത്
എകെ എന്റര്ടൈന്മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ്. നവാഗതയായ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. അതേസമയം, 'കിസി ക ഭായ് കിസി കി ജാന്‍' എന്ന സല്മാന് ചിത്രമാണ് ഈ ആഴ്ച പുറത്തിറങ്ങുന്നത്. സല്മാന് ഖാന് ഫിലിംസ് പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രമാണിത്.
പൂജ ഹെഗ്ഡെ, ഷെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ത്ഥ് നിഗം, രാഘവ് ജുയല്‍, വെങ്കിടേഷ് ദഗ്ഗുബതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.






