
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം. ഋഷി സുനകിന്റെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിയ്ക്കുന്ന ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ആനൂകൂല്യം ലഭിയ്ക്കുമെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. നേരത്തേയും ശിശുസംരക്ഷണ ഏജന്സിയ്ക്കു നേരെ ആരോപണങ്ങള്‍ ഇയര്ന്നിട്ടുണ്ടായിരുന്നു. ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് സമിതി ഋഷി സുനകിനെതിരെയും അന്വേഷണം നടത്തുന്നത്.






