
അഹമ്മദാബാദ്: ദിവസങ്ങളോളം ബാങ്കില്‍ ക്യൂനിന്നിട്ടും പണം ലഭിക്കാത്തത്തിനെ തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം ഗുജറാത്തിലെ രണ്ടു ജില്ലകളിലെ ബാങ്കുകള്‍ ആക്രമിച്ചു. നല്കാന് ബാങ്കില്‍ ആവശ്യത്തിന് പണം ഇല്ലൊന്നറിയിച്ചതിനെ തുടര്‍ന്ന് സൗരാഷ്ട്ര മേഖലയിലെ ആംറോലി ജില്ലയിലെ സാമധിയാല ഗ്രമത്തിലാണ് ആദ്യത്തെ ആക്രമണം നടക്കുന്നത്. ഇവിടുത്തെ എസ്ബിഐ, ദെന ബാങ്ക് ശാഖകള്‍ വരിയില്‍ നിന്ന നൂറോളം പേര് ചേര്‍ന്ന് ബലമായി പൂട്ടിച്ചു. ബാങ്കുകള്‍ ആക്രമിച്ചവരില്‍ ഭൂരിഭാഗം പേരും കര്‍ഷകരായിരുന്നു.
സുരേന്ദ്ര നഗര്‍ ജില്ലയിലാണ് മറ്റൊരു അക്രമസംഭവമുണ്ടായത്. ഇവിടുത്തെ ചില ബാങ്കുകള്‍ ആക്രമിച്ച ജനം ബാങ്ക് കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും അടിച്ചുതകര്‍ത്തു. തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അടച്ചിട്ടതാണ് ജനത്തെ പ്രകോപിച്ചത്.






