
ചെന്നൈ: ഓണ്‍ലൈന്‍ തട്ടിപ്പ് വീണ്ടും അരങ്ങേറുന്നു. ഇത്തവണ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത് മലയാളി ഗായകന് ഉണ്ണികൃഷ്ണനാണ്. ഒരു ലക്ഷം രൂപയാണ് ഉണ്ണികൃഷ്ണന് അക്കൗണ്ടില്‍ നിന്നും നഷ്ടമായത്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ഉണ്ണികൃഷ്ണന് ചെന്നൈ സിറ്റി പോലിസ് കമ്മീഷണര്‍ക്കു പരാതി നല്കി. നവംബര്‍ 30ന് രാത്രിയിലാണ് തട്ടിപ്പ് നടന്നതെന്നും പരാതിയില്‍ പറയുന്നു.






