
വാഴപ്പഴം ആരോഗ്യം പ്രധാനം ചെയ്യുമെന്നു പറഞ്ഞാല്‍ ഞെട്ടുമോ? ഒരു കുഞ്ഞ് വാഴപ്പഴത്തിനെന്തിത്ര ഗുണങ്ങളെന്നു പറയാറുണ്ടോ നിങ്ങള്‍? എന്നാല്‍ കേട്ടോളൂ വാഴപ്പഴം കഴിച്ചാല്‍ ചെറുതൊന്നുമല്ല ഗുണം. ധാരാളം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. വാഴപ്പഴത്തില്‍ നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകള്‍ എന്നിവ ഉള്ളതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തെ ഇത് സഹായിക്കുന്നു. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം നമ്മുടെ ഹൃദയത്തിന് പ്രധാനമാണ്, കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിയ്ക്കുന്നു
നമ്മുടെ ശരീരം വാഴപ്പഴത്തില്‍ നിന്നുള്ള വിറ്റാമിന്‍ ബി 6 നെ വേഗത്തില്‍ ആഗിരണം ചെയ്യും, ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് ദൈനംദിന വിറ്റാമിന്‍ ബി 6 ആവശ്യത്തിന്റെ നാലിലൊന്ന് നല്കാന് കഴിയുമെന്നാണ് പറയുന്നത്. കൂടാതെ വാഴപ്പഴത്തില്‍ ധാരാളമായി ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്.
വാഴപ്പഴം യൂറിക് ആസ്ഡ് ഉണ്ടാക്കുന്നില്ല എന്ന കാരണത്താല്‍ തന്നെ ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് നല്ല ഭക്ഷണമാണ് വാഴപ്പഴം. അതുപോലെ തന്നെ കുറഞ്ഞ സോഡിയവും, പ്രോട്ടീനും അടങ്ങിയ പഴം ആയത് കൊണ്ട് വൃക്ക രോഗികള്‍ക്ക് അവരുടെ ഭക്ഷണത്തില്‍ വാഴപ്പഴം ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്ദ്ദേശിക്കഅറുണ്ട്.
പെട്ടന്ന് ഊര്‍ജ്ജം ലഭിക്കാനുള്ള അടിപൊളി വഴിയാണ് വാഴപ്പഴം കഴിയ്ക്കുന്നത്. നമ്മുടെ ശരീരം കൂടുതലായിയി വിയര്‍ക്കുമ്പോഴോ, കൂടുതലായി അധ്വാനിയ്ക്കുമ്പോഴോ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. കാരണം നഷ്ടപ്പെട്ട ഊര്‍ജ്ജം വേഗത്തില്‍ വീണ്ടെടുക്കാന്‍ വാഴപ്പഴത്തിനു സാധിയ്ക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഈ അവസരത്തില്‍ വാഴപ്പഴം ഏറെ സഹായകരമാകും.






